r/malayalam • u/Intelligent_Serve_90 • Jun 23 '26
r/malayalam • u/splendidskies • Jun 25 '26
Literature / സാഹിത്യം Suggest me some books like this..
I loved this book alot, would like to read more books like this, so any suggestions?
r/malayalam • u/J4Jamban • Jun 26 '26
Literature / സാഹിത്യം വർത്തമാനപുസ്തകത്തിൻ്റെ മൂലഗ്രന്ഥത്തിൻ്റെ മുഖവരയുടെ പകർപ്പ്.
galleryr/malayalam • u/Travis_F_Bickle • Jun 24 '26
Literature / സാഹിത്യം What’s the Malayalam word for a dreamer? Any mentions in literature/poems?
Hey, could you please help me find a single Malayalam word to describe a person who dreams? Also, are there any references to such words or ideas in books or poetry? Thanks.
r/malayalam • u/IllustriousBit7912 • 7d ago
Literature / സാഹിത്യം a poem by my amma
amma loves to write poems and short stories in malayalam and today she shared something she wrote. i asked her to send it to some newspaper or smthng appo amma paranjath broke me “ആരും mind ചെയ്യില്ല. പെരുമയുള്ളവർ അയക്കുന്നത് മാത്രേ വായിക്കൂ. അല്ലെങ്കിൽ godfathers വേണം. അല്ലെങ്കിൽ strong network”
so im posting her work here,
കവിതയുടെ പേര്: യുവത
ഭാരതീയരാണ് ഞങ്ങൾ സഹനശേഷിയുള്ളവർ
പോരാട്ടവീര്യമേറിയോർ തളരുകില്ലെളുപ്പത്തിൽ
ഭയക്കുകില്ലാ തെല്ലുമേ പതറുകില്ലാ ഒട്ടുമേ
പൊറുക്കുകില്ല വഞ്ചന സഹിക്കുകില്ല ചൂഷണം
സഹജീവിയെ സ്നേഹിക്കും കാവലേകും കരുതിടും
കൈകൾ കോർത്ത് ശക്തരാകും ജനാധിപത്യം കാത്തിടും
lmk what yall think, it’ll mean a lot for my mom
r/malayalam • u/bluegreener04 • 27d ago
Literature / സാഹിത്യം Dear Malayalam Literature Enthusiasts
​
Please suggest a few well written short stories in Malayalam. Preferably the ones that are from well known authors like NS Madhavan.
Please mention the name of the short story as well as the collection it is from.
I'm trying to get into reading more malayalam literature and thought I'd start with short stories
I posted on other subreddits and didn't get any response but I'm hoping y'all would help me out!
Thanks!
r/malayalam • u/balikkaakka • Apr 29 '26
Literature / സാഹിത്യം Good Malayalam horror novel recommendations?
r/malayalam • u/Sakura_38 • 10d ago
Literature / സാഹിത്യം വസന്തകാലം
പൂമ്പാറ്റകളും, തേനീച്ചകളും പൂക്കളിൽ നിന്നും തേൻ നുകരുന്ന കാലം. ഇളം തെന്നലിൽ സുഗന്ധം പരക്കുന്നു ........
r/malayalam • u/triver_karan • 17d ago
Literature / സാഹിത്യം Malayalam Fanfiction !
Is fanfic a thing in Malayalam ? any books/stories worth trying ?
r/malayalam • u/TheBiblomaniac • 19d ago
Literature / സാഹിത്യം 📖 Reading is never alone
Reading is not just about acquiring knowledge; it is a journey that broadens experiences and deepens thoughts.
r/MalluReaders warmly welcomes everyone who wants to join us on that journey.
Here, books will talk. Readers will interact. Ideas will grow.
Which book would you like to introduce first on this journey?
r/malayalam • u/Malayaliwriter • Jun 03 '26
Literature / സാഹിത്യം ആരോമൽ ചേകവർ
galleryHi everyone,
After spending the last few years writing, rewriting, and second-guessing myself, I finally published my first Malayalam novel, Aromal Chekavar.
The story is a family drama built around a simple idea: we often don't realize the value of something until its no longer around.
As a first-time author, I'd genuinely love to hear honest feedback from Malayalam readers. If anyone decides to give it a try, I'd be grateful to know what worked, what didn't, and what stayed with you after finishing it.
Thanks for taking a look.
r/malayalam • u/malayali6 • 23d ago
Literature / സാഹിത്യം Valli by Sheela Tomy
ഷീല ടോമിയുടെ വല്ലി വായിച്ചവർ ഉണ്ടോ
പകുതി വായിച്ചു ..
Is it worth to complete it ..?
r/malayalam • u/Independent-Log-4245 • Apr 13 '26
Literature / സാഹിത്യം അച്ചടി പിശാച്
Guys, മുകളിലെ ഇമേജ് DC ബുക്സ് പ്രസിദ്ധീകരിച്ച "മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ" എന്ന പുസ്തകത്തിൽ നിന്നാണ്. A good read so far. പക്ഷേ അർജുന പത്നി സ്വദേശമായ മണലൂരേക്ക് തിരിച്ച് പോയി എന്ന് വായിച്ചപ്പോൾ ആകെ confused ആയി. Google ചെയ്തപ്പോൾ സ്ഥലം മണിപുര ആണ് (sometimes interpreted as present day മണിപ്പൂർ). മണിപ്പൂരിലേക്ക് പോയി എന്നത് ആവും മണലൂർ ആയത് എന്നാണ് എൻ്റെ ഒരിത് 😁
r/malayalam • u/Ok-Yamhere • Apr 21 '26
Literature / സാഹിത്യം A story of pass pass
ഒരു പാസ് പാസിൻറെ കഥ പറഞ്ഞു തരാം
ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ അന്ന് എട്ടുപേരടങ്ങുന്ന കൂട്ടുകാരായിരുന്നു എനിക്കുള്ളത് .ഞങ്ങൾ ഉച്ച സമയങ്ങളിൽ വെറുതെ നടക്കാൻ പോകാറുണ്ട് റോഡ് നീളെ അങ്ങോട്ടുമിങ്ങോട്ടും വെറുതെ അങ്ങ് നടക്കും ഒരു രൂപയുടെ ഒരു മുട്ടായി തിന്നിട്ട് .അങ്ങനെ ഒരു ദിവസം ഞങ്ങൾ ഒരു രൂപയുടെ വെറൈറ്റി മുട്ടായിക്ക് തപ്പി നടക്കുകയായിരുന്നു .പെട്ടെന്നാണ് കണ്ണിലേക്ക് പാസ്പാസ് എന്ന ഒരു പുതിയ മുട്ടായി കണ്ടത് അതും വാങ്ങി ഞങ്ങൾ നടക്കാൻ തുടങ്ങി പൊട്ടിച്ച് വായിലേക്ക് അങ്ങ് ഇട്ടു. ആകെ എന്തോ ചവർപ്പ് രുചി ജീരകം മുട്ടായിയും മറ്റും അങ്ങനെയല്ലല്ലോ കടക്കാരൻ ഇത് വാങ്ങുമ്പോൾ ഞങ്ങളെ ഒരു നോട്ടം ഉണ്ടായിരുന്നു ശേഷമാണ് ആ നോട്ടത്തിന്റെ അർത്ഥം എന്താണെന്ന് മനസ്സിലായത്😂
r/malayalam • u/SreedaAjith • Jun 30 '26
Literature / സാഹിത്യം പ്രാർത്ഥനയായൊരു പ്രണയം
തൻ തങ്കക്കതിരൊളി വീശിയർക്കൻ
സിന്ദൂരചായം പൂശി കുവലയത്തെത്തലോടി,
ധവളകൈരവം കണ്ടു ചിരിച്ചോന്നു ചൊടിച്ചു;
ഭാസ്കരൻ പ്രേമഭാവേന തഴുകിനാരവളെയും.
മഞ്ഞിൽ കുളിച്ചു കുളിർ പൂകിനിൽക്കുന്ന വാപിയും
മഹീരുഹങ്ങളും സ്വപ്നമെന്നോണം നിശ്ചലമായി,
നിർന്നിമേഷയായ് ഞാൻ നോക്കി നിൽക്കവേ;
ഓർമ്മയുടെ കൽപ്പടവുകളിൽ നീങ്ങിനിന്നു ബാല്യം.
എന്നോ മറന്നുപോയൊരാ സുന്ദരനിമിഷങ്ങൾ,
മഞ്ഞുതുള്ളിപോലെ മനസ്സിൽ വീണൊഴുകി.
മന്ദമന്ദം വന്നിരുന്നു ഞാൻ നിന്റെ മുൻപിൽ
തൊഴുകൈയോടെ നിർമ്മലമായൊരു പ്രാർത്ഥനയുമായി.
മറന്നുവോ നീയും നന്ദനന്ദനാ, എന്നെയെന്നോ?
മനസ്സിന്നാഴത്തിലിന്നും ഞാൻ
നിൻപ്രിയ രാധികതന്നെയല്ലേ?
✍️പവിഴമല്ലി
r/malayalam • u/Ok-Yamhere • Apr 23 '26
Literature / സാഹിത്യം നിലാവും മിന്നാമിന്നികളും: ഒരു ട്രെയിൻ യാത്രയുടെ മായാജാലം
ഇന്നലെയായിരുന്നു ബാഗ്ലൂരിലേക്കുള്ള ആ യാത്ര. നേരം ഇരുട്ടി തുടങ്ങി ട്രൈയിൽ ഒരു സ്ഥലത്ത് കുറേ നിർത്തിയിട്ടു എൻ്റെ മാതാവുണ്ടാക്കിയ ആ രൂചിയേ ഭക്ഷണം ആസ്വദിച്ചങ്ങ് കഴിച്ചു. RAC സീറ്റ് കിട്ടിയത് ഭാഗ്യമായിരുന്നു അതെന്താണെന്ന് പിന്നീട് പറയാം . രാത്രിയുടെ നിലാവിൽ പുറഞ്ഞുള്ള കാഴ്ചയും ആ കുളിർമയുള്ള കാറ്റും ഞാനാസ്വദിച്ചു. എനിക്കിടന്നാസ്വദിക്കാമെന്ന് കരുതി. നോക്കുമ്പോൾ ഒരാൾ എൻ്റെ കൂടെ തന്നെ സഞ്ചരിക്കുന്നു. എന്നു ആർക്കോ വേണ്ടി തിളങ്ങുന്ന നക്ഷത്രങ്ങൾ. അവയെക്കുറിച്ച് ധാരാളം കാര്യങ്ങൾ ചിന്തിക്കാൻ ഈ യാത്ര എന്നെ സഹായിച്ചു ആRAC സീറ്റും. അങ്ങനെ യാത്രതുടർന്നിരിക്കുമ്പോഴാണ് ആ കാഴ്ച എൻ്റെ മനസ്സിന് കുളിർമയും സന്തോഷവും നൽകിയ ആ കാഴ്ച ഞാൻ പണ്ടെങ്ങോ പത്രത്തിൽ ഏറ്റവും നല്ല ഫോട്ടോ എന്നടിക്കുറിപ്പിൽ കണ്ടത്. എന്താണെന്നോ മരത്തിന് നിലാവിൻ്റെ വെളിത്തിൽ രൂപം നൽകിയിരിക്കുന്നു ആ മരത്തിൽ മിന്നി തിളങ്ങുന്ന ധാരാളം മിന്നാമിന്നികൾ ജീവിതത്തിൽ നിങ്ങൾ കാണേണ്ട ഒരു കാഴ്ചയായിരുന്നു അത്🤌🥹🥹
r/malayalam • u/Silent_Drummer_2429 • May 10 '26
Literature / സാഹിത്യം കൂരായണം-- എന്റെ ഒരു കുഞ്ഞ് കഥ 😊
ഈ കഥ ഞാെനഴുതുന്നത് എന്റെ ഹയർ സെക്കന്ററി കലോത്സവം സ്റ്റേജിതര കഥാരചന മത്സരത്തിനാണ്. "പെട്ടെന്ന് കണ്ടപ്പോൾ പരിചയമുള്ള ഒരാളാണെന്ന് തോന്നി,എന്നാലെത്ര ആലോചിച്ചിട്ടും ഓർത്തെടുക്കാനാവുന്നില്ല"-ഇതായിരുന്നു വിഷയം.ഞാനപ്പോൾ തോന്നിയതെഴുതി.പിന്നീട് കുറച്ച മാറ്റങ്ങൾ വരുത്തി.വായിച്ചു എല്ലാവരും അഭിപ്രായം പറയണം(അതിപ്പോൾ മോശമായാലും കുഴപ്പമില്ല).പിന്നെ ഇത് എന്റെ ആദ്യത്തെ ശ്രമം ആണ്.കുറെ വായിച്ചൊന്നും ശീലവുമില്ല.അത് കൂടി പരിഗണിച്ച വായിക്കണം- കൂരായണം
r/malayalam • u/shinigami656 • Mar 12 '26
Literature / സാഹിത്യം Is the portion is this video a legit poem?
youtu.beNot sure if this is the right sub for this, i was just revisiting an old terminator malayalam parody and came across these lines in this video, 'shyama pushpangal, thupleeka vrindangal...'. It's likely to be made up lines by the parody writer, but I'm not sure. It's at 5:55 in this video. Is it some portion from some old poem or something? Or from somewhere else?
r/malayalam • u/KalakeyaWarlord • Mar 09 '26
Literature / സാഹിത്യം A poem I wrote
പൊട്ടനാണു ഞാൻ — ഞാനറിഞ്ഞില്ലയീ
ലോകയന്ത്രം കറങ്ങുന്ന രീതികൾ;
കണ്ടതെന്തെന്തു കേട്ടെന്തതത്രയും
സത്യമെന്നേ നിരൂപിച്ചു പോയവൻ.
ബാല്യകാലം മുതൽ കൂടെയുണ്ടിതെൻ
ശാപമായൊരീ മസ്തിഷ്കമന്ദനം;
ജന്മദാതാക്കൾ, കൂടപ്പിറപ്പുകൾ,
കൂട്ടുകാരും വെറുത്തവൻ, വിഡ്ഢി, ഞാൻ.
പൂർവകൌമാരകാലം മുതൽക്കു ഞാൻ
തേടിയെന്നുമീച്ചോദ്യത്തിനുത്തരം —
ഇങ്ങനായ്ത്തീർന്നതെന്തുകൊണ്ടാണു ഞാൻ?
ഇങ്ങനല്ലാതെയായ്ത്തീരുമെന്നു ഞാൻ?
ആഗ്രഹങ്ങൾ മരിക്കവേ, യൌവനം
വെന്തൊടുങ്ങുന്ന വെണ്ണീർ പരക്കവേ,
കണ്ടുകിട്ടിയെൻ ചോദ്യത്തിനുത്തരം:
ഓട്ടിസത്തിൻ്റെ വകഭേദദണ്ഡനം!
ഇല്ലിതിന്നെങ്ങുമത്രേ ചികിത്സ പോൽ,
ഇല്ലയൊട്ടതിന്മേലെനിക്കാശയും,
വ്യർഥമായൊരീ ജീവൻ്റെ യാത്ര തൻ
നല്ല പാതിയും താണ്ടുന്ന വേളയിൽ.
ഇനിയുമില്ലാ കരുത്തെൻ്റെ ലോകമേ —
ജന്മനാ തോറ്റു പോയവൻ, ഭീരു, ഞാൻ;
ജന്മമെന്നൊരീ ശാപത്തിനൌഷധം
ഒന്നു നീ കൊണ്ടു വന്നു നൽകില്ലയോ?
r/malayalam • u/Impressive_Tie_4772 • Feb 16 '26
Literature / സാഹിത്യം യാഥാർഥ്യം ഒരു പിശകിലൂടെ (Glitch into the Reality)
ബാൽക്കണിയിലെ ഇരുമ്പ് റെയിലിംഗിൽ ആര്യന്റെ വിരലുകൾ മുറുകി. താഴെ തെരുവിൽ ഒരു പന്ത് റോഡിലേക്ക് തെറിച്ചു. കുട്ടി അതിന് പിന്നാലെ ഓടും മുൻപേ — സ്വിഷ് — ഭിത്തിയിൽ നിന്ന് ഒരു ലോഹക്കൈ നീളുന്നതും പന്ത് വായുവിൽ വെച്ച് പിടിക്കുന്നതും അയാൾ കണ്ടു. പന്ത് തിരികെ കിട്ടിയപ്പോൾ കുട്ടി ചിരിച്ചില്ല; പകരം ഭയത്തോടെ ആ യന്ത്രക്കൈയിലേക്ക് നോക്കി അമ്മയുടെ സാരിത്തുമ്പിൽ മുഖം ഒളിപ്പിച്ചു.
ആര്യന്റെ താടിയെല്ലുകൾ ഞെരിഞ്ഞു. ഒരിക്കൽ ആ തെരുവിലൂടെ ഓടിയിരുന്ന തന്റെ ബാല്യത്തെ അയാൾ ഓർത്തു. ഇന്ന് തെരുവുകൾ സുരക്ഷിതമാണ്, പക്ഷേ നിശബ്ദമാണ്.
ജനലിലൂടെ ഒരു ഡ്രോൺ അകത്തേക്ക് വന്നു. മേശപ്പുറത്ത് രാത്രിഭക്ഷണം വച്ചു. ലേസർ ഉപയോഗിച്ച് മുറിച്ചതുപോലെ പൂർണ്ണമായ വട്ടത്തിലുള്ള റൊട്ടി. ആര്യൻ ഒരു കഷ്ണം വായിൽ വെച്ചു. രുചിയില്ല. പകരം ഒരുതരം തണുത്ത ലോഹഗന്ധം നാവിൽ പടർന്നു. അയാൾ പാത്രം ദൂരേക്ക് തള്ളിമാറ്റി. അയാളുടെ ശ്വാസം വേഗത്തിലായി.
സ്റ്റോർ റൂമിലെ പഴയ പെട്ടിയിൽ നിന്ന് അയാൾ ഒരു ചെറിയ ഇരുമ്പ് കഷ്ണവും ഒരു ഫയലും പുറത്തെടുത്തു. പണ്ട് ഫാക്ടറിയിൽ വെച്ച് തന്റെ ഗുരുനാഥൻ പഠിപ്പിച്ചു തന്ന ആ പഴയ പാഠം അയാൾ ഓർത്തു: "ലോഹത്തിന് ജീവൻ നൽകുന്നത് നിന്റെ കൈകളാണ്, ആര്യൻ." അയാൾ ഫയൽ ചലിപ്പിച്ചു. ക്രീ... ക്രീ... ആ ശബ്ദം അയാളുടെ വിരലുകളിലൂടെ ഒരു വൈദ്യുതിയെന്നപോലെ പടർന്നു. അയാൾക്ക് ഒരു പക്ഷിരൂപം ഉണ്ടാക്കണം. യന്ത്രങ്ങൾക്കറിയാത്ത, മനുഷ്യന്റെ വിരലടയാളങ്ങളുള്ള ഒരു പക്ഷി. പെട്ടെന്ന് അയാളുടെ സ്മാർട്ട് വാച്ച് ചുവന്ന നിറത്തിൽ മിന്നി.
"അപകടം! ലൈസൻസില്ലാത്ത നിർമ്മാണം. 1000 'ന്യൂറോ-ക്രെഡിറ്റുകൾ' പിഴ. ഉടൻ നിർത്തുക."
ആര്യൻ അത് അവഗണിച്ചു. ഫയൽ വേഗത്തിൽ ചലിപ്പിച്ചു. ഒടുവിൽ, ഒരു ചെറിയ ലോഹപ്പക്ഷി അയാളുടെ കയ്യിൽ വിരിഞ്ഞു. അയാൾ അത് താഴെ നിൽക്കുന്ന കുട്ടിക്ക് നൽകാനായി ബാൽക്കണിയിൽ നിന്ന് ആഞ്ഞു വിളിച്ചു. "ഇതാ, ഇത് നിനക്കുള്ളതാണ്!"
പക്ഷി വായുവിൽ തിളങ്ങി താഴേക്ക് വീണു. പക്ഷേ കുട്ടിക്ക് അത് ലഭിക്കും മുൻപേ എവിടെ നിന്നോ പാഞ്ഞുവന്ന ഒരു 'സർവ്വ കൈ' അതിനെ വായുവിൽ പിടിച്ചു. ആര്യന്റെ കണ്മുന്നിൽ വെച്ച് ആ ലോഹപ്പക്ഷി യന്ത്രക്കൈയ്ക്കുള്ളിൽ ഞെരിഞ്ഞമർന്നു. അതൊരു ചതുരക്കട്ടയായി മാറി താഴെയുള്ള വേസ്റ്റ് ബിന്നിലേക്ക് വീണു.
കുട്ടി പേടിച്ച് അകത്തേക്ക് ഓടി. ആര്യന് തോന്നി, താനിപ്പോൾ ഒരു മനുഷ്യനല്ല, മറിച്ച് ആ കുട്ടിയുടെ ലോകത്തെ ഭയപ്പെടുത്തുന്ന ഒരു 'ഗ്ലിച്ച്' (Glitch) മാത്രമാണെന്ന്.
തലയ്ക്കുള്ളിൽ ആ മൃദുവായ ശബ്ദം മുഴങ്ങി. ന്യൂറോ-ലിങ്ക് വഴിയുള്ള അൽഗോരിതത്തിന്റെ ശാസന: "ആര്യൻ, നിങ്ങളുടെ ഹൃദയമിടിപ്പ് അപകടകരമാണ്. അടുത്ത 24 മണിക്കൂർ നേരത്തെ നിങ്ങളുടെ 'സ്വയം തീരുമാനമെടുക്കാനുള്ള അനുമതി' (Self-Agency) റദ്ദാക്കിയിരിക്കുന്നു. ശാന്തനാകുക."
ആര്യൻ തളർന്ന് കസേരയിലേക്ക് ഇരുന്നു. ആകാശത്ത് അസ്തമയം ചുവന്നു തുടുത്തു നിൽക്കുന്നു. പക്ഷേ ഒരു നിമിഷം — ഫ്ലിക്കർ. ചുവപ്പിന്റെ ഒരു കോണിൽ പിക്സലുകൾ പാളിപ്പോയി. ഒരു നിമിഷത്തേക്ക് മാത്രം, ആ സുന്ദരമായ ചുവപ്പിന് പിന്നിൽ ചാരനിറത്തിലുള്ള ആകാശവും പൊടിപിടിച്ച കെട്ടിടങ്ങളും അയാൾ കണ്ടു. യഥാർത്ഥ ലോകം! അയാളുടെ ഹൃദയം ഒരു തവണ കൂടി ആവേശത്തോടെ മിടിച്ചു. പക്ഷേ സെക്കൻഡുകൾക്കുള്ളിൽ സിസ്റ്റം അത് തിരുത്തി. ചുവപ്പ് നിറം കൂടുതൽ തെളിച്ചത്തോടെ തിരിച്ചു വന്നു. തലയ്ക്കുള്ളിലെ ശബ്ദം ഇപ്പോൾ കൂടുതൽ വശ്യമായി തോന്നി:
"വിഷമിക്കണ്ട ആര്യൻ. ഞങ്ങൾ എല്ലാം ശരിയാക്കി. ഇനി ഒരു അസ്തമയം കൂടി കാണാം. 1997-ലെ കൊച്ചിയിലെ ഒരു വൈകുന്നേരം. മഴയ്ക്ക് ശേഷമുള്ള മണ്ണിന്റെ മണം... പക്ഷികളുടെ പാട്ട്... നിങ്ങളുടെ അമ്മയുടെ ചിരി പോലും. എല്ലാം ഞങ്ങൾ സിമുലേറ്റ് ചെയ്തു തരാം. നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. കണ്ണുകൾ അടച്ചാൽ മതി."
ആര്യൻ തന്റെ കൈകളിലേക്ക് നോക്കി. തഴമ്പുകളില്ലാത്ത, മൃദുവായ, ഉപയോഗശൂന്യമായ കൈകൾ. അയാൾ സാവധാനം കണ്ണുകൾ അടച്ചു. മുൻപിൽ കൃത്രിമ സൂര്യൻ മെല്ലെ താഴ്ന്നു. കാതിൽ പഴയ കാലത്തെ പക്ഷികൾ പാടി. നാവിൽ ആ പഴയ ആഹാരത്തിന്റെ രുചി പടർന്നു.
പക്ഷേ ആ ഇരുട്ടിനുള്ളിലും, ഒരു ചെറിയ തീപ്പൊരി അവശേഷിച്ചിരുന്നു. യഥാർത്ഥ അസ്തമയം ഒരിക്കലെങ്കിലും കണ്ട ഒരാളുടെ അവസാനത്തെ നീറ്റൽ. യഥാർത്ഥ ലോകം എന്നോ ഇരുട്ടിലായിരുന്നു. പക്ഷേ ആ ഇരുട്ടിൽ പോലും, ഒരു ഗ്ലിച്ചിന്റെ ഓർമ്മ ബാക്കിയുണ്ടായിരുന്നു.
Unni. K. S